
As an Amazon Associate and affiliate partner, Menrva Books earns from qualifying purchases. Learn more
DC ബുക്സിൻ്റെ Crimefiction Award 2020 ൻ്റെ ചുരുക്കപട്ടികയിൽ ഇടം പിടിച്ച പുസ്തകമാണ് ജയപ്രകാശ് പാനൂരിൻൻ്റെ കിഷ്കിന്ധയുടെ മൗനം. ഒരു ക്രൈം തില്ലർ പുസ്തകത്തിൻ്റെ ഏറ്റവും പ്രധാനമായ ഉദ്വേഗം ഈ പുസ്തകത്തിൽ നിലനിർത്തുവാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ 2 കഥകളാണ് ഒരേ സമയം അനാവരണം ചെയ്യപ്പെടുന്നത്. പുരാതന കാലത്ത് ഇന്ത്യയിൽ നിലനിന്ന ഒരു കൊലയാളി സംഘത്തെ ഒരു ആശ്രമത്തിൻ്റെ മറവിൽ പുനർജനിക്കപ്പെടുന്നു. ഈ കഥയല്ല, മുഖ്യ കഥ. ഈ കൊലയാളി സംഘത്തെപ്പറ്റി പഠിക്കുന്ന പ്രൊഫസർ കൊല്ലപ്പെടുന്നു. അതിനെപ്പറ്റി അന്വേഷിക്കുവാൻ ഇറങ്ങുന്ന ശിഷ്യന് നേരിടേണ്ടി വരുന്നത് ശാസ്ത്രവും പൗരാണികവും ഇടകലർന്ന ഒരു സമൂഹത്തെയാണ്.കേവലം ഒരു ത്രില്ലർ നോവലിന് അപ്പുറത്തേക്ക് വായനക്കാരനെ കൊണ്ടുപോവാൻ പര്യാപ്തമാണ് ഈ പുസ്തകം.
Page Count:
311
Publication Date:
2021-01-12
Publisher:
Ḍi Si Buks
ISBN-10:
9353909678
ISBN-13:
9789353909673
No comments yet. Be the first to share your thoughts!